ബിജെപിക്ക് ഒപ്പമെന്ന് പി സി ജോർജ്ജ്

Advertisement

കൊച്ചി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമെന്ന് വ്യക്തമാക്കി പി.സി ജോർജ്ജ് . ബി.ജെ.പി ആവശ്യപ്പെട്ടാൽ പ്രചരണത്തിനെത്തുമെന്ന് പി.സി ജോർജും വന്നാൽ ഗുണം ചെയ്യുമെന്ന് സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും വ്യക്തമാക്കി. അതേ സമയം ഇടതു മുന്നണി സ്ഥാനാർഥി ജോ ജോസഫുമായി അടുത്ത ബന്ധമെന്ന വി.ഡി. സതീശന്റെ ആരോപണവും പി.സി ജോർജ്ജ് തള്ളി.

സഭാ സ്ഥാനാർഥി വിവാദത്തിൽ നിന്ന് തലയൂരാൻ വി.ഡി. സതീശൻ ആശ്രയിച്ചത് പി.സി ജോർജിന്റെ പ്രസ്താവനയായിരുന്നു , പൂഞ്ഞാറുകാരൻ ജോ ജോസഫ് സ്വന്തമാളാണെന്ന പി.സി. ജോർജിന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് ഗൗരവത്തിലെടുത്തു , വിദ്വേഷം പ്രസംഗിക്കുന്ന പി.സി. ജോർജിന്റെ സ്ഥാനാർഥിയാണ് ജോ ജോസഫെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ പറയത്തക്ക ബന്ധമില്ലെന്നും ജോ ജോസഫ് തൃക്കാക്കരയിൽ ജയിക്കില്ലെന്നും പി.സി ജോർജ് തിരുത്തി

ബി.ജെ.പിയുമായി സൗഹൃദം തുടരുന്ന ജോർജ് തൃക്കാക്കരയിൽ എ.എൻ രാധാകൃഷ്ണന് വേണ്ടി പ്രചരണത്തിനെത്തും , ആവശ്യപ്പെട്ടാൽ വരാൻ സന്നദ്ധനെന്ന് പി.സി. ജോർജും വന്നാൽ ഗുണം ചെയ്യുമെന്ന് ബി.ജെ.പിയും പ്രതികരിച്ചു

പി.സി. ജോർജിന്റെ പിന്തുണയിലൂടെ തൃക്കാക്കരയിൽ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് ബി.ജെ.പി തുടക്കമിടും സഭകളും പാർട്ടിയുമായുള്ള പാലമായി പി.സി. ജോർജ് മാറുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്

Advertisement