തൃക്കാക്കരയിൽ ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

Advertisement

കൊച്ചി.തൃക്കാക്കരയിൽ LDF – UDF സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായെത്തിയാണ് ഇരു സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് സൈക്കിൾ റിക്ഷയിലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിൽ.
എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ നാളെ പത്രിക സമർപ്പിക്കും

കാക്കനാട് നിന്ന് പ്രകടനമായാണ് LDF സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. മന്ത്രി പി രാജീവ്, എം.സ്വരാജ്, ജോസ് കെ മാണി, കടന്നപ്പള്ളി രാമചന്ദ്രൻ, സി.എൻ.മോഹനൻ, പി.രാജു തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. . ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജോസ് ചാക്കോ പെരിയപുറം നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടി വെക്കേണ്ട പണം നൽകി.

വരണാധികാരിയായ പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ വിധു എ മേനോൻ ജോ ജോസഫ് നൽകിയ മൂന്ന് സെറ്റ് പത്രിക സ്വീകരിച്ചു…