മൂന്നു വയസുകാരന്റെ വയറ്റിൽ കുടുങ്ങിയ ഇരുമ്പു നട്ട്‌ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

Advertisement

ഇടുക്കി: മൂന്നു വയസുകാരന്റെ വയറ്റിൽ കുടുങ്ങിയ ഇരുമ്പു നട്ട്‌ പീഡിയാട്രിക്‌ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു.

തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു വയസ്സുകാരന്റെ ആമാശയത്തിലാണ്‌ ഇരുമ്പുനട്ട്‌ കണ്ടെത്തിയത്‌.പ്രാഥമിക പരിശോധനയിൽ സംശയം തോന്നി. തുടർന്ന്‌ എക്‌സ്‌റേ എടുത്തപ്പോഴാണ്‌ ഇരുമ്പുനട്ട്‌ കണ്ടെത്തിയത്‌.

ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെ ഡോക്ടർമാരായ മാത്യു ചൂരക്കൻ, ബോണി ജോർജ്ജ്, എൻഡോസ്‌കോപ്പി ടെക്‌നീഷ്യൻ ജോണി എന്നിവരുടെ നേതൃത്വത്തിലാണ്‌ പീഡിയാട്രിക് എൻഡോസ്‌കോപ്പി വഴി 1.5 സെന്റീ മീറ്റർ വലിപ്പമുള്ള നട്ട് പുറത്തെടുത്തത്‌. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുട്ടി ആശുപത്രി വിട്ടു.

Advertisement