തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകൾ മുഖേന പെൻഷൻ കൈപ്പറ്റുന്ന കേരള സ്റ്റേറ്റ് പെൻഷൻകാരിൽ രണ്ടര ലക്ഷം രൂപയുടെ മുകളിൽ വാർഷിക വരുമാനം ഉള്ളവരിൽ 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിട്ടില്ലാത്തവർ, ജൂൺ 20-ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
pension.treasury@kerala.gov.in എന്ന മെയിൽ ഐ.ഡി-യിലും കേരള പെൻഷൻ പോർട്ടൽ മുഖേന ഓൺലൈൻ ആയും സ്റ്റേറ്റ്‌മെന്റ് അയക്കാം. സ്റ്റേറ്റ്‌മെന്റ് നൽകിയില്ലെങ്കിൽ ജൂലൈ മാസത്തെ പെൻഷൻ മുതൽ ഒൻപത് തുല്യ ഗഡുക്കൾ ആയി 2022-2023 സാമ്പത്തിക വർഷത്തെ ആദായ നികുതി ഈടാക്കും.