ഇന്നത്തെ തൊഴിൽ വാർത്തകൾ

Advertisement

ശുചിത്വ മിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ്
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വമിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 25ന് വൈകുന്നേരം 5നു മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www. cmdkerala.net.

എക്‌സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നു

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www. kshb.kerala.in.

കൊല്ലം മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

പടയണി അധ്യാപക ഒഴിവ്

കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ വെള്ളാവൂർ ട്രാവൻകൂർ ഫോക് വില്ലേജിൽ ആരംഭിക്കുന്ന നാടൻ കലാ പരിശീലനത്തിന്റെ സമയ ബന്ധിത പ്രോജക്ടിലേക്ക് പടയണി അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പടയണി (തപ്പ്, കോലം, പാട്ട്) എന്നിവയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആവശ്യമായ രേഖകൾ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അടക്കം ചെയ്ത് വെള്ള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ എന്നിവ സഹിതം മെയ് 18 നകം സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം. keralafolkloreacademy @gmail.com ലേക്കും അപേക്ഷ അയയ്ക്കാം.

ആർ.സി.സിയിൽ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ സർവീസസ്(ഗൈനക്കോളജിക്കൽ ഓങ്കോളജി) വകുപ്പിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെയും ഒരു സീനിയർ റെസിഡന്റിന്റെയും താൽക്കാലിക ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. rcctvm.gov.in.

എക്‌സ്‌റേ ടെക്‌നിഷ്യൻ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്‌സ്‌റേ ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

നെടുമങ്ങാട് ആശുപത്രിയിൽ താത്ക്കാലിക നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നിഷ്യൻ (മൂന്ന് ഒഴിവ്), സ്റ്റാഫ് നേഴ്‌സ് (മൂന്ന് ഒഴിവ്), ഹോസ്പിറ്റൽ അറ്റൻഡന്റ് (രണ്ട് ഒഴിവ്), നേഴ്‌സിംഗ് അസിസ്റ്റന്റ് (ഒരു ഒഴിവ്) തസ്തികകളിൽ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.

ലാബ് ടെക്‌നിഷ്യൻ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 18ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിലിലൂടെയോ നോരിട്ടോ നൽകണം.

ലക്ചറർ ഒഴിവുകൾ
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരളയുടെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ, ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) തസ്തികകളിൽ താത്കാലിക / ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26 ന് രാവിലെ 10 ന് കോളേജിൽ കൂടിക്കാഴ്ച നടത്തും. എം.എഫ്.എ പെയിന്റിങ്, എം.എഫ്.എ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) ആണ് യോഗ്യത.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

ക്ലാർക്ക് താത്കാലിക ഒഴിവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.

എ.സി. പ്ലാന്റ് ഓപ്പറേറ്റര്‍ നിയമനം
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എ.സി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത കമ്പനി നല്‍കിയ മൈന്റെനന്‍സ് എ.സി പ്ലാന്റ് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 18 മാസത്തെ മെക്കാനിക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ ഐ. ടി. ഐയും ഏതെങ്കിലും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / അംഗീകൃത കമ്പനി നല്‍കിയ മൈന്റെനന്‍സ് എ.സി പ്ലാന്റ് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രതിമാസം 19000 – 43600 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് 19 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505204

വനിതകൾക്കു സംരംഭകത്വ വികസന പരിശീലനവുമായി വനിതാ വികസന കോർപ്പറേഷൻ

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയിൽ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനു തിരഞ്ഞെടുക്കും.സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി സംരംഭകത്വ പരിശീലനവും ധൈര്യപൂർവം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളുമാണു സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്റ്റൈപ്പന്റ് നൽകും. മിനിമം യോഗ്യത പത്താം ക്ലാസ് പഠനം. 35നുമേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിലില്ലാത്തവരുമായവർ തുടങ്ങിയവർക്കു മുൻഗണന നൽകും.
പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകൾക്കു സ്വന്തമായി യൂണിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണു വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

ജില്ലകളിൽ അടുത്തമാസം നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ (പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിൽ ഉണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിതാ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിൽ മേയ് 21നു മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kswdc.org, 0471 2454570/89.

തിരുവനന്തപുരം സി.ഡി.സിയിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ അസിസ്റ്റൻറ് ഗ്രേഡ് – 2, ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയവുമാണ് യോഗ്യത. ഡയറക്ടറുടെ പേഴ്‌സണൽ സെക്രട്ടറി തസ്തികയ്ക്ക് ഇംഗ്ലീഷ് ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും സ്വയംഭരണ സ്ഥാപനത്തിലോ അഞ്ചു വർഷത്തിൽ കുറയാതെയുള്ള ഓഫീസ് പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം (ഫോൺ : 0471-2553540 ) എന്ന വിലാസത്തിൽ മെയ് 21 നു വൈകിട്ട് മൂന്നിനു മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. cdckerala.org.

Advertisement