ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാൻ സമൂഹത്തിനു കഴിയണം,ഐ ജി പി വിജയൻ

Advertisement

തിരുവനന്തപുരം . ഭിന്നശേഷിക്കാരെ ചേർത്തു നിർത്താനും അതിലൂടെ അവരെ മുഖ്യധാരയിലെത്തിക്കുവാനും സമൂഹത്തിനു കഴിയണമെന്ന് പോലീസ് ഇൻസ്‌പെക്ടർ ജനറൽ പി വിജയൻ ഐ പി എസ്‌ അഭിപ്രായപ്പെട്ടു. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പ്രതിഭാമരപ്പട്ടം അവാർഡ് കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഭിന്നശേഷി കലാകാരൻ ആർ വിഷ്ണുവിന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി മാജിക് പ്ലാനെറ്റിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ വളരെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ട്രസ്റ്റ്, സമൂഹത്തിലെ പ്രതിഭകളായ കുട്ടികളെ പ്രകൃതയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് നൽകിവരുന്നത്.

പതിനയ്യായിരം രൂപയുടെ സമ്മാനങ്ങളും പതിനായിരം രൂപയുടെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും അമൂല്യ വൃക്ഷതൈകളും ആയിരുന്നു അവാർഡ്.
ഗോപിനാഥ് മുതുകാട് അധ്യക്ഷനായ യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ സ്വാഗതം പറഞ്ഞു. സ്പീഡ് കാർട്ടൂണിസ്റ്റും ഹരിതാശ്രമം പരിസ്ഥിതിക ഗുരുകുലം ഡയറക്ടറും കൂടിയായ അഡ്വ ജിതേഷ്ജി മുഖ്യ പ്രഭാഷണം നടത്തി.സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ശൂരനാട് രാധാകൃഷ്ണൻ ശിലാ മ്യൂസിയം ഡയറക്റ്റർ ശിലാ സന്തോഷ്‌ അജീഷ് രവീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. മാജിക് പ്ലാനറ്റ് ഡയറക്ടർ ബോർഡംഗം ഡോ. ഷീലാ തോമസ് നന്ദി പറഞ്ഞു.

Advertisement