മലപ്പുറം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലുമായി ഇ.ശ്രീധരന്‍. നിലവിലെ റയില്‍പാതയുടെ വികസനം കൊണ്ടു തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാകുന്നതാണ് പദ്ധതിയെന്ന് ശ്രീധരന്‍ പറഞ്ഞു .ജനപ്രതിനിധികളുമായും, പൊതുജനങ്ങളുമായും ചര്‍ച്ചചെയ്ത ശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇ.ശ്രീധരന്‍ വ്യക്തമാക്കി .
പൊന്നാനിയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇ. ശ്രീധരനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശേഷം മന്ത്രിയാണ് സില്‍വര്‍ലൈന് ബദലായ ഇ. ശ്രീധരന്റെ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുക . നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് സാധ്യമാകുന്നതാണ് പദ്ധതികള്‍ .
വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടുത്തിയാണ് വിശദമായ റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ നടപ്പാക്കാവുന്നതാണ് പദ്ധതികളെന്നും പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും ഇ. ശ്രീധരന്‍ വിശദീകരിച്ചു.
Present rail widening,proper signeling and speed increasing is the main remedy of k rail