സാബു എം ജേക്കബിനെ ട്രോളിയ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ശ്രീനിജിൻ
തൃക്കാക്കര :മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് പി വി ശ്രീനിജിൻ എംഎൽഎ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചു.ട്വന്റി ട്വന്റിയോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി-20ക്കെതിരെ നടത്തിയ അക്രമങ്ങളിൽ പി വി ശ്രീനിജിൻ എംഎൽഎ മാപ്പ് പറയണമെന്ന് സാബു എം ജേക്കബ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇതിനെ പരിഹസിച്ചുകൊണ്ടാണ് പി വി ശ്രീനിജിൻ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആരുടെ കൈയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ ഒരാൾക്ക് കൊടുക്കാനാണ് എന്നായിരുന്നു പി വി ശ്രീനിജിന്റെ പരിഹാസം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. യോഗത്തിൽ ചർച്ച നടത്തി ആർക്കാണ് പിന്തുണ നൽകുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.