പ്രാക്ടിക്കൽ
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി എസ്, ബി.എം.എസ് ഹോട്ടല്‍ മാനേജ്മെന്റ്, ബി.എസ്.സി ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് (ഏപ്രില്‍ 2022) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 6 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരള.സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ (പെയിന്റിങ് ആന്‍ഡ് സ്കള്‍പ്ച്ചര്‍) ഡിഗ്രി പരീക്ഷകള്‍ 2022 ജൂണ്‍ 6ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മേയ് 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്.സി./ബി.കോം (എഫ്.ഡി.പി.) (റഗുലര്‍ 2020 അഡ്മിഷന്, 2019 അഡ്മിഷന് ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി – 2015 – 2018 അഡ്മിഷന്‍സ്, മേഴ്സി ചാന്‍സ് – 2013 അഡ്മിഷന്) സ്പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രോജക്ട് / വൈവ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രില്‍ മാസത്തില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ബി.എ (2018, 2019 അഡ്മിഷന്) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി 2022 മെയ് 25 ന് രാവിലെ 9.30 മുതല്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് റിപ്പോര്‍ട്ടും ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ ഹാജരാക്കേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2022 മെയ് 19, 20, 21 തീയതികളില്‍ ഇ.ജെ(X) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.