തിരുവനന്തപുരം: കെഎസ്‌ആർടിസിയുമായി ചേർന്ന് പുതിയ പഠനരീതി പരിക്ഷിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.
കെഎസ്‌ആർടിസി ലോ ഫ്ളോർ ബസുകൾ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവൺമെന്റ് സ്‌കൂളിലാണ് ലോ ഫ്ളോർ ബസുകളിൽ ക്ലാസ്മുറികളൊരുക്കുക. ഇതിനായി രണ്ട് ബസുകൾ അനുവദിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പും ഗതാഗതവകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. മന്ത്രി വി ശിവൻകുട്ടിയുടേതാണ് ആശയം. ഈ ആശയം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ രണ്ട് ബസുകളാണ് ഇതിനായി വിട്ടുനൽകുന്നത്. നേരത്തെ മുന്നൂറിലധികം ബസുകളിറങ്ങിയതിൽ 75ഓളം ബസുകൾ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തിൽ നിലവിൽ പ്രവർത്തിക്കാനാകാത്ത ബസുകളാണ് ക്ലാസ് മുറികൾ കുറവുള്ള സ്‌കൂളിലേക്കായി പരിഗണിക്കുന്നത്.