കൊല്ലം കുടുംബ കോടതിയിലേക്ക് കൗണ്‍സിലര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Advertisement

കൊല്ലം: കുടുംബകോടതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി കൗണ്‍സിലര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍വര്‍ക്കിംഗിലുള്ള ബിരുദാനന്തരബിരുദമോ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അപേക്ഷകള്‍ ഈ മാസം 21ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി കൊല്ലം കുടുംബ കോടതി ഓഫീസില്‍ ലഭിച്ചിരിക്കണം. 750 രൂപയാണ് ദിവസവേതനം. അപേക്ഷയോടൊപ്പം പ്രായം, പ്രവൃത്തി പരിചയം യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ ശരിപ്പകര്‍പ്പുകളും ഫോണ്‍ നമ്പറും ഈമെയിലും ഉണ്ടായിരിക്കണം.

Advertisement