കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 19/05/22

Advertisement

പരീക്ഷ ഫലം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരി മാസം നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂണ്‍ 13 വരെ അപേക്ഷിക്കാം. വിശദ വിവരം വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഫെബ്രുവരി മാസം നടന്ന നാലാം സെമസ്റ്റര്‍ എം.വി.എ (പെയിന്റിങ് & ആര്‍ട്ട് ഹിസ്റ്ററി ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം.വി.എ (ആര്‍ട്ട് ഹിസ്റ്ററി ) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 10വരെ.വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഒന്നും രണ്ടും വര്‍ഷ എല്‍.എല്‍.ബി പഞ്ചവത്സരം ( ന്യൂ സ്‌കീം – ആന്വല്‍ – മേഴ്‌സി ചാന്‍സ്-1998 സ്‌കീം-2001 അഡ്മിഷന്‍) മെയ് 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മെയ് 31 വരെ അപേക്ഷിക്കാം.വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ജൂണ്‍ മാസം നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി. എഡ് ഡിഗ്രി (2019 സ്‌കീം- റെഗുലര്‍/ സപ്ലിമെന്ററി) (2015 സ്‌കീം സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്) പരീക്ഷ, ജൂണ്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2022 മെയ് 24 വരെയും 150 രൂപ പിഴയോടെ മെയ് 27 വരെയും 400 രൂപ പിഴയോടെ മെയ് 30 വരെയും ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി. എഡ് ഡിഗ്രി (2015 സ്‌കീം- സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്) , മെയ് 2022 പരീക്ഷയ്ക്ക് പിഴ കൂടാതെ 2022 മെയ് 21 വരെയും 150 രൂപ പിഴയോടെ മെയ് 25 വരെയും 400 രൂപ പിഴയോടെ മെയ് 27 വരെയും ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് സെമസ്റ്റര്‍ ഒന്ന് & രണ്ട് ബിടെക് ഡിഗ്രി (സപ്ലിമെന്ററി 2013 സ്‌കീം സെഷണല്‍ ഇംപ്രൂവ്‌മെന്റ് കാന്‍ഡിഡേറ്റ് 2008 & 2013 സ്‌കീം )മെയ് 2022 പരീക്ഷ പിഴകൂടാതെ മെയ് 24 വരെയും 150 രൂപ പിഴയോടുകൂടി മെയ് 27 വരെയും 400 പിഴയോടുകൂടി മെയ് 30 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിൾ
കേരളസര്‍വകലാശാല 2022 മെയ് 25 തീയതി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ & സപ്ലിമെന്ററി (2020 സ്‌കീം – 2021 അഡ്മിഷന്‍ ( റെഗുലര്‍), 2020 അഡ്മിഷന്‍ (സപ്ലിമെന്ററി), സപ്ലിമെന്ററി 2018 സ്‌കീം- 2018 & 2019 അഡ്മിഷന്‍) (ഫുള്‍ടൈം (ഡകങ ഉള്‍പ്പെടെ)/ട്രാവല്‍ ആന്‍ഡ് ടൂറിസം/ഈവനിംഗ് -റഗുലര്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയ് 23 തീയതി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (ആഗസ്റ്റ് 2021) കരിയര്‍ റിലേറ്റഡ് ബി.എ, ,ബി.എസ്.സി., ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ലിയു, ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആര്‍) (റെഗുലര്‍ 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2019, സപ്ലിമെന്ററി 2018, 2017, 2016, 2015 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2013 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/ വൈവ

കേരളസര്‍വകലാശാല മൂന്നാം വര്‍ഷ ബി.എ.എം.എസ് (മേഴ്‌സി ചാന്‍സ് -2009 അഡ്മിഷന്‍) ഒക്ടോബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും മെയ് 24 മുതല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മെയ് 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ജൂണ്‍ 6, 7 തീയതികളിലേക്ക് മാറ്റിവെച്ചു. വിശദവിവരം വെബ്‌സൈറ്റില്‍

Advertisement