ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

Advertisement

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാഷണൽ സ്‌കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം തിരുവനന്തപുരം എസ്.ആർസി ഓഫീസിൽ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. അവസാന തീയതി ജൂൺ 10. വിലാസം- ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 695033. ഫോൺ- 9846033001, 04712325101, വെബ്സൈറ്റ്- www.srccc.in.