പ്ലാച്ചിമട സമര നേതാവ്‌ കന്നിയമ്മാൾ അന്തരിച്ചു

Advertisement

പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാൾ അന്തരിച്ചു. പ്ലാച്ചിമട കൊക്കകോളയ്ക്കെതിരായ ജനകീയ സമരത്തിൽ ഏറ്റവും കൂടുതൽ സമരപ്പന്തലിൽ സത്യാഗ്രഹം അനുഷ്ഠിച്ച സമരപ്രവർത്തകയാണ് കന്നിയമ്മാൾ.

കോളക്കമ്പനി പിടിച്ചെടുക്കൽ സമരത്തിൻറെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച കന്നിയമ്മയ്ക്ക് രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ ഏർപ്പെടുത്തിയ 2017 ലെ സ്വാഭിമാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്.