തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1000രൂപയ്ക്ക് 1500രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം ഫിഷറീസ്- സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി. എസ്. ശ്രീകല, മുന്‍ഡയറക്ടർ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്‍മാന്‍ കരമന ഹരി, അഡ്വ. മനു. സി. പുളിക്കല്‍, ഡോ. പ്രതീഷ്. ജി. പണിക്കര്‍, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.
മെയ് 20 മുതല്‍ മൂന്ന് മാസം വരെയുള്ള ഈ പദ്ധതി പ്രകാരം തിരുവനന്തപുരം നാളന്ദ, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം മറൈന്‍ഡ്രൈവിലെ റവന്യൂ ടവര്‍, കോട്ടയം വൈ.എം.സി.എ റോഡ്, തൃശൂര്‍ പാലസ് റോഡ് സാഹിത്യ അക്കാദമിക്ക് എതിര്‍വശം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്ലാസ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളില്‍ നിന്നും പുസ്തകങ്ങള്‍ സ്വന്തമാക്കാം. ഫോണ്‍: 0471-2317238, 2471581.