തിരുവനന്തപുരം: സംസ്ഥാന ട്രഷറി വകുപ്പില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമര്‍, സീനിയര്‍ പ്രോഗ്രാമര്‍, ടീം ലീഡ് തസ്തികകളിലേക്കാണ് നിയമനം.
രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇത് അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. പ്രോഗ്രാമര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് പ്രതിഫലം. നാല് ഒഴിവികളാണ് ഉള്ളത്. സീനിയര്‍ പ്രോഗ്രാം തസ്തികയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് നാല്‍പ്പതിനായിരം രൂപ പ്രതിഫലം ലഭിക്കും. ആറ് ഒഴിവുകളുണ്ട്. ടീം ലീഡിന്റെ ഒരു ഒഴിവാണ് ഉള്ളത്. 70000 രൂപയാണ് പ്രതിമാസ വേതനം. പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് പ്രതിവര്‍ഷം വേതന വര്‍ദ്ധന ഉണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്താകും ജോലി ചെയ്യേണ്ടി വരിക. അത് കൊണ്ട് തന്നെ തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഈ മാസം 28വരെ അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത: ബി ഇ, ബിടെക്ക്, എസിഎ, എംഎസ് സി, ഐടി, സിഎസ്, അഭികാമ്യം.
പിഎച്ച്പി, എച്ച്ടിഎംഎല്‍, സിഎസ്എസ്, അജാക്‌സ്, ജെഎസ്, ജെ ക്വറി,
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഫോട്ടോ പതിച്ച ബയോഡേറ്റയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും പ്രായോഗിക കാര്യക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.
ഒരു തസ്തികയിലേക്ക് മാത്രമേ അേേപക്ഷിക്കാന്‍ പാടുള്ളൂ. അപേക്ഷാ ഫീസ് ഇല്ല.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡേറ്റയുടെ പിഡിഎഫ് കോപ്പി career.treasury@kerala.gov.in എന്ന ഇമെയിലിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496000700