തിരുവനന്തപുരം: മാലദ്വീപിലേക്ക്തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. മാലദ്വീപിലെ ഹാനിമാധുവിലേക്ക്മാൽഡീവിയൻ എയർലൈൻസിന്റെ സർവീസ് പുനരാരംഭിച്ചു. മാലെയിലേക്കുള്ള സർവീസുകളുടെ എണ്ണം മെയ് 29 മുതൽ മുതൽ ആഴ്ചയിൽ അഞ്ച് ദിവസമായി വർദ്ധിക്കും.
ഹാനിമാധുവിലേയ്ക്ക് ആഴ്ചയിൽരണ്ടു ദിവസമാണ് സർവീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും. മാലെയിലേക്ക് നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉള്ളത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് പുതിയ സർവീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.
മാലദ്വീപിൽ നിന്ന് ചികിത്സാർത്ഥം കേരളത്തിൽ എത്തുന്നവർക്കു പുറമേ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് മാലദ്വീപിൽ ജോലി ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും സർവീസ് പ്രയോജനപ്പെടും.