എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്; ഞായറാഴ്ചയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പിൽ മാറ്റം

Advertisement

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് പിൻവലിച്ചു.

യെല്ലോ അലേർട്ടുള്ള ജില്ലകളുടെ കൂട്ടത്തിലേക്ക് വയനാട് ജില്ലയെ കൂടി ഉൾപ്പെടുത്തി. മൊത്തം എട്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കർണ്ണാടകത്തിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി കാലവർഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും. മഴ ഞായറാഴ്ച കൂടി തുടരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

Advertisement