പുതിയ ചക്രവാതചുഴി : സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

Advertisement

തിരുവനന്തപുരം: പുതിയ ചക്രവാതചുഴി ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ടു. ഇന്ന് ശ്കതമായ മഴ സംസ്ഥാനത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴ മധ്യ വടക്കൻ കേരളത്തിൽ ലഭിക്കും. യെല്ലോ അലേർട്ട് പത്ത് ജില്ലകളിൽ പ്രഖ്യാപിച്ചു. യെല്ലോ അലേർട്ട് പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് കണ്ണൂർ വയനാട് ജില്ലകളിലും ആണ്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും.ആന്ധ്രപ്രാദേശ് റായൽസീമക്ക് സമീപം നിലനിന്ന ചക്രവാതചുഴി ദുർബലമായപ്പോൾ ആണ് പുതിയ ചുഴി രൂപപ്പെട്ടത്. അതേസമയം റെഡ് അലേർട്ട് സംസ്ഥാനത്ത് മൂന്ന് ഡാമുകളിൽ പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ചത് തൃശൂർ പെരിങ്ങൽകുത്ത്, ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലാണ്. നേരിയ അളവിൽ വെള്ളം ഡാമുകളിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്ററും പാംബ്ല ഡാമിന്റെ ഒരു ഷട്ടർ 20 സെന്റിമീറ്ററും ഇന്നലെ രാത്രിയാണ് ഉയർത്തിയത്.

Advertisement