കൊല്ലം: കൊട്ടാരക്കര വെട്ടിക്കവലയിൽ വിരമിച്ച കെഎസ്‌ആർടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി.
കെഎസ്‌ആർടിസിയിൽ നിന്നും വിരമിച്ച കെഎസ്‌ആർടിസി ഉദ്യോഗസ്ഥൻ നന്ദകുമാറിൻറെ ഭാര്യ ആനന്ദവല്ലി മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ പറയുന്നു.
നേരം പുലർന്നിട്ടും വീട് തുറക്കാത്തതിനെ തുടർന്നാണ് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്.
നാട്ടുകാരാണ് വാതിൽ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.
ആനന്ദവല്ലി അശുപത്രിയിലെത്തുമുമ്പേ മരിച്ചിരുന്നു. നന്ദകുമാർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.