കുടുംബശ്രീ വനിതകൾക്ക് പോസ്റ്റൽ ലൈഫ് ഇൻഷുറൻസിൽ ഏജന്റാകാം

Advertisement

തിരുവനന്തപുരം: കുടുംബശ്രീ മുഖേന വനിതകൾക്ക് പോസ്റ്റൽ ലൈഫ് ഇൻഷുറൻസിൽ ഏജന്റാകുന്നതിന് വീണ്ടും അവസരം. പോസ്റ്റൽ വകുപ്പിന് കീഴിൽ പത്താം ക്ലാസോ, തത്തുല്യമോ വിജയിച്ച 18 നും 50 നും മധ്യേ പ്രായമുള്ള 300 കുടുംബശ്രീ വനിതകൾക്ക് ഇൻഷൂറൻസ് ഏജന്റായി തൊഴിൽ നൽകും.

തപാൽ വകുപ്പിന് കീഴിൽ വരുന്ന പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി, സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ കാര്യക്ഷമമായി പൊതുജനങ്ങളിലേക്ക് എത്തിക്കുകയും പദ്ധതിയിൽ അംഗമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം തിരൂർ, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മുഖേന ലഭ്യമാക്കും. താത്പര്യമുള്ളവർ അതത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ ജൂൺ നാലിനകം പേരു വിവരങ്ങൾ നൽകണം.