കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ യാത്ര

Advertisement

കൊച്ചി: പുതിയ അക്കാഡമിക് വർഷം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നിന് കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും യാത്ര സൗജന്യമാക്കി.

അന്നേ ദിവസം രാവിലെ ഏഴുമണി മുതൽ ഒമ്പത് മണിവരെയും ഉച്ചക്ക് 12.30 മുതൽ 3.30 വരെയുമാണ് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്.

സൗജന്യയാത്രക്കായി വിദ്യാർഥികളും അധ്യാപകരും തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ ഹാജരാക്കണം. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സൗജന്യ യാത്രക്ക് അർഹത.