വിവാദ വിദ്വേഷ പ്രസംഗം: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങുമെന്ന് മകൻ ഷോൺ ജോർജ്

Advertisement

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ മുൻ എം എൽ എ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി. പൊലീസിന്റെ അപേക്ഷയിൽ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

പി സി ജോർജ് ഉടൻ തന്നെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുമെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു.

പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പൊതു പ്രസ്താവനകൾ പാടില്ലെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മേയ് എട്ടിന് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലെ പ്രസംഗമാണ് വിവാദമായത്. ഒരു മതവിഭാഗത്തെ ആക്ഷേപിച്ച്‌ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.

Advertisement