പൂർണമായും സൗരോർജ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങുന്നു

Advertisement

തിരുവനന്തപുരം: സോളാർ വൈദ്യുതി ഉത്പാദനത്തിലൂടെ പൂർണമായും സൗരോർജ നഗരമാകാൻ തിരുവനന്തപുരം ഒരുങ്ങുന്നു.

വീടുകളിലും സർക്കാർ ഓഫീസുകൾ ഉൾപെടെയുള്ള സ്ഥാപനങ്ങളിലും സൗരോർജ പാളികൾ സ്ഥാപിച്ച്‌ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ജർമൻ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടുവർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കും.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അനെർട് സിഇഒയും ജർമൻ കൺസൾടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേന്ദ്രപാരമ്പര്യേതര ഊർജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോർജ നഗര പദ്ധതി. കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്ചയ്ക്കം തീരുമാനിക്കും. തലസ്ഥാന നഗരത്തിന് വേണ്ട വൈദ്യുതി പൂർണമായി സൂര്യനിൽ നിന്ന് ഉൽപാദിപ്പിക്കാനാണ് ശ്രമം. 50 മെഗാവാട് വൈദ്യുതി രണ്ടുവർഷത്തിനകം ഉൽപാദിപ്പിക്കും.

Advertisement