കൊച്ചി: കെഎസ്ആർടിസി ബസ് മോഷ്ടിച്ചയാൾ പോലീസ് പിടിയിലായി. ആലുവ കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തി വരുന്ന ബസ്സാണ് മോക്ഷണം പോയത്.
ആലുവ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് കള്ളൻ ഓടിച്ച് പോകുകയായിരുന്നു. മെക്കാനിക്കൽ ജീവനക്കാരന്റെ വേഷത്തിൽ എത്തിയയാളാണ് മിനിട്ടുകൾക്കുള്ളിൽ സൂപ്പർ ഫാസ്റ്റ് ബസ്സുമായി കടന്നത്.
ഉടനെ തന്നെ ആലുവ ഈസ്റ്റ് പോലീസിൽ കെഎസ്ആർടിസി അധികൃതർ പരാതി നൽകി.
തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കെയാണ് എറണാകുളം ഭാഗത്തേക്ക് അപകടകരമായ രീതിയിൽ കെഎസ്ആർടിസി ബസ് പോകുന്നതായി പലരും ഫോൺ ചെയ്ത് പോലീസിനെ അറിയിച്ചത്. നാലോളം കാറുകളിലും വാഹനങ്ങളിലും ഈ ബസ് ഇടിച്ചു. ഒടുവിൽ കലൂരിനടുത്ത് വെച്ചാണ് ബസ് പിടി കൂടിയത്. മലപ്പുറം സ്വദേശി ഹരീഷ് ആണ് ബസ് കൊണ്ട് പോയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.