പൊതു വിദ്യാഭ്യാസ മേഖല മാതൃകയാകാന്‍ മുഖ്യകാരണം എയിഡഡ് സ്കൂളുകള്‍,ഗവര്‍ണര്‍

Advertisement

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൽ അപാകതകളുണ്ടെെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തി വേണ്ട പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുമെന്ന്   ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പൊതു വിദ്യാഭ്യാസ മേഖലയിൽ മറ്റുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും അതിന് മുഖ്യ കാരണം കേരളത്തിലെ അറുപത് ശതമാനത്തോളം വരുന്ന എയ്ഡഡ് സ്കൂളുകളാണെന്നും അദ്ദേഹം പറഞ്ഞു.

 പ്രൈവറ്റ് സ്കൂൾ (എയിഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ദേശിയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ   വിദ്യാഭ്യാസത്തിന് കേരളം കൂടുതൽ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്   കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി നാലകത്ത് സൂപ്പി, ഡോ.വർക്കി ആറ്റുപുറത്ത്, ഡോ. ഷാജിർ ഖാൻ , ഡോ.ഹാഷിം ,സഫീർ നജ് മുദീൻ, സിനിമാ താരം  ദുർഗാ കൃഷ്ണ ,സംസ്ഥാന ഭാരവാഹികളായ മണി കൊല്ലം, നാസർ എടരിക്കോട്, രാധാകൃഷ്ണൻ പാലക്കാട്, അഡ്വ.എ.എ.ഹമീദ്, കെ.ഗുലാബ് ഖാൻ.രാമകൃഷ്ണൻ, വി.വി.ഉല്ലാസ് രാജ്, വർഗീസ് തേക്കിലക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: പ്രൈവറ്റ് സ്കൂൾ (എയിഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ദേശിയ വിദ്യാഭ്യാസ നയവും കേരളവും എന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisement