അതേ സംശയിക്കേണ്ട, കനല്‍വരമ്പ് കടന്ന് അവര്‍പുതിയ ഒറ്റവഴിയിലാണ്, ഗോപീസുന്ദറും അമൃതയും പ്രണയത്തില്‍

Advertisement

പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്ബ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് – പുതിയ ജീവിതത്തിലേക്കുള്ള ഇരുവരുടെയും ജീവിത യാത്ര തുടങ്ങി എന്ന് സൂചിപ്പിച്ചുകൊണ്ട് സംഗീതസംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഇങ്ങനെ കുറിച്ചു.
സമൂഹമാധ്യമം വഴിയാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. ചിത്രം വൈറലായതോടെ ആശംസകളറയിച്ച് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

വിഷമകാലഘട്ടം മാറിയെന്നും അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ പാതയിലേക്കാണെന്നുമാണ് കുറിപ്പിലെ വരികള്‍.
ഇരുവരും പ്രണയത്തിലാണോ എന്ന് അന്വേഷണത്തിലാണ് ആരാധകരും പ്രശസ്തരായ സുഹൃത്തുക്കളും.
ഇരുവരും നേരത്തേ വിവാഹിതരായിരുന്നു. ഗോപീസുന്ദറും അഭയഹിരണ്മയിയും ലിവിംങ് ടുഗതര്‍ആയിരുന്നു. എന്നാല്‍ അമൃതയും നടന്‍ബാലയും നേരത്തേ വിവാഹം കഴിച്ചവരാണ്. ഗോപീസുന്ദറിന്റെ സംവിധാനത്തില്‍ അടുത്തിടെ അമൃത പാടിയിരുന്നു.

Advertisement