എയ്ഡഡ് സ്‌കൂൾ നിയമനം തത്ക്കാലം പിഎസ്‌സിക്ക് വിടാൻ ആലോചിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

Advertisement

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനം പിഎസ്‌സിക്ക് വിടാൻ ആലോചിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ചില സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ ആലോചിച്ച്‌ മാത്രമേ തീരുമാനമെടുക്കൂയെന്നും കോടിയേരി പറഞ്ഞു.

അധ്യാപക സംഘടനകളും ചില വിദ്യാർത്ഥി പ്രസ്ഥാനങ്ങളും നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യമറിയിച്ചിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട എല്ലാ പ്രായോഗിക വശങ്ങളും പരിശോധിച്ച്‌ അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കൂ

നിലവിൽ എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം സിപിഐഎമ്മോ എൽഡിഎഫോ സർക്കാരോ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട മുൻ മന്ത്രി എ കെ ബാലന്റെ പ്രസ്താവനകളെ തള്ളിക്കൊണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Advertisement