പ്രചരിപ്പിച്ചവരെയല്ല വീഡിയോ ഉണ്ടാക്കിയവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്, വിഡി സതീശൻ

Advertisement

കൊച്ചി. എൽ ഡി എഫ് സ്ഥാനാർഥിയുടെ വ്യാജ വീഡിയോ ഉണ്ടാക്കിയതിൽ യുഡിഎഫി ന് പങ്കില്ല. വീഡിയോ പ്രചരിപ്പിച്ചതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല വീഡിയോ ഉണ്ടാക്കിയവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോൾ വാദി പ്രതിയാകും. തെരെഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ വൈകാരികമായ വിഷയം ഉണ്ടാക്കാൻ മനപൂർവ്വം സൃഷ്ടിച്ചതാണിത്. ഇടതുസ്ഥാനാര്‍ഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും കുടുംബത്തേയും നീചമായി ആക്രമിച്ചത് സിപിഎം സൈബർ ഗുണ്ടകളാണ്. നടപടിയെടുത്തോ?
വനിതാ മാധ്യമ പ്രവർത്തകരെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് സിപിഎം സൈബർ ഗുണ്ടകളാണ്. സാംസ്കാരിക പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചത് സിപിഎം സൈബർ സംഘങ്ങളാണ്. പ്രതിപക്ഷ നേതാവായ എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ജാമ്യത്തിൽ വിട്ടത്. സിപിഎം നേതാക്കൾക്ക് മാത്രമല്ല ഉമ്മൻ ചാണ്ടിക്കും കുടുംബമുണ്ട്. എനിക്കും കുടുംബമുണ്ട്. ഞങ്ങൾക്കെല്ലാം കുടുംബമുണ്ട്. സതീശൻ വ്യക്തമാക്കി