തിരുവനന്തപുരം: വിഷു ബമ്പറടിച്ച ഭാഗ്യവാനെ കാണാനില്ല. സംസ്ഥാന സർക്കാർ ഭാഗ്യക്കുറി വകുപ്പിന്റെ സമ്മാനർഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടില്ല.
ഒരു മാസത്തിനുള്ളിൽ ടിക്കറ്റുമായി എത്തിയില്ലെങ്കിൽ 6 കോടി 16 ലക്ഷം സർക്കാർ ഖജനാവിലേക്ക് പോകുമെന്നാണ് ചട്ടം.
നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിലാണ് സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസിൽ അപേക്ഷ നൽകാം. ജില്ലാ ലോട്ടറി ഓഫീസർമാർക്ക് 60 ദിവസം വരെയുള്ള ടിക്കറ്റ് പാസാക്കാം. അറുപത് ദിവസവും കഴിഞ്ഞാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ടറേറ്റാണ് തീരുമാനം എടുക്കേണ്ടത്. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ഡയറക്‌ട്രേറ്റ് പാസാക്കാനാകും.
നറുക്കെടുപ്പിന് അഞ്ച് ദിവസം മുൻപ് വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചത് എന്നാണ് ടിക്കറ്റ് വിറ്റ എജന്റ് പറയുന്നത്. ദിർഹം നൽകി ലോട്ടറിയെടുത്ത യുവാവിനാണ് ബമ്പറടിച്ചത് എന്ന സംശയത്തിലാണ് ഏജന്റ്