ചലച്ചിത്ര നിർമാതാവ് റോയ്സൻ വെള്ളറ അന്തരിച്ചു

Advertisement

ഗുരുവായൂർ: ചലച്ചിത്ര നിർമാതാവ് റോയ്സൻ വെള്ളറ അന്തരിച്ചു. 44 വയസായിരുന്നു. ആർആർ എന്റർടെയ്ൻമെന്റ് ഉടമ കൂടിയാണ് റോയ്സൻ.

കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെൽഷ്യസ് എന്നീ സിനിമകളുടെ നിർമാതാവാണ്.

കാവീട് വെള്ളറ പരേതനായ റപ്പായിയുടെയും ഫിലോമിനയുടെയും മകനാണ്. ഭാര്യ: ഫിൻസി. മക്കൾ: റോഫിൻ, റോഷിൻ, റോൺവിൻ. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്സ് പള്ളിയിൽ നടന്നു.