വർഷങ്ങളായി ഒരുമിച്ച് കഴിഞ്ഞ ഗോപി സുന്ദറും അഭയയും വേർപിരിഞ്ഞോ ?

Advertisement

ഗായിക അഭയ ഹിരണ്‍മയിയുടെ സുഹൃത്തും പാര്‍ട്ണറുമായ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു.

ഇതിനിടെ വൈറലായി അഭയയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗോപി സുന്ദറിന്റെ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായിക കുറിച്ചതിങ്ങനെയായിരുന്നു ‘എന്റേയും അച്ഛന്‍’.


അഭയ വര്‍ഷങ്ങളായി ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവ് എന്ന നിലയില്‍ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ ചുവടുപിടിച്ചെന്നോണം, അഭയയും ഗോപിയും വേര്‍പിരിഞ്ഞോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്
കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷ ചിത്രങ്ങളും വീഡിയോകളും അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

എന്തൊരു സംഭവബഹുലമായ വര്‍ഷമാണ് കടന്നുപോയത് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു എന്നും ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നും അഭയ ഹിരണ്‍മയി കുറിച്ചു. താന്‍ വളരെ സമാധാനപൂര്‍ണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്കു നല്‍കുന്ന സ്‌നേഹത്തിനു മുന്നില്‍ വിനയാന്വിതയായി നില്‍ക്കുകയാണെന്നും അഭയ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു.


അഭയയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗോപിയേട്ടന്‍ വന്നോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല’ എന്ന തക്ക മറുപടിയാണ് അഭയ നല്‍കിയത്.


കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞ്ജു വാര്യര്‍ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ അതിഥി വേഷം ചെയ്തിരുന്നു അഭയ ഇപ്പോള്‍ മോഡലിംഗ് രംഗത്തും സജീവമാണ്. തന്റെ ഒരു ബ്രാന്‍ഡ് ഉടനെ പുറത്തിറക്കുന്ന തിരക്കിലും കൂടിയാണ് ഈ യുവ താരം

ചലച്ചിത്രതാരം ബാലയെയായിരുന്നു അമൃത സുരേഷ് ആദ്യം വിവാഹം ചെയ്തിരുന്നത്. 2010ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ വിവാഹമെന്നും പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും അമൃത പറഞ്ഞിരുന്നു. ഇപ്പോൾ പുറത്ത് വന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും വിഷയത്തിൽ ബാല പ്രതികരിക്കുകയുണ്ടായി.

‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേർ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം.’ എന്നാണ് ബാല പറഞ്ഞത്

Advertisement