വീണ്ടും ഭക്ഷ്യവിഷബാധ; തൃശൂരിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അഞ്ച് പേർ ചികിത്സയിൽ

Advertisement

തൃശ്ശൂർ: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂരിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചു പേരെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനീഷ, ആഷിക, കീർത്തന, റീത്തു, ആര്യ എന്നിവർക്കാണ് സുഖമില്ലാതായത്. ഹോട്ടലിൽ നിന്ന് പൂരി മസാല കഴിച്ച ഇവർക്ക് വയറ് വേദന, ഛർദ്ദി, വിറയൽ എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തെതുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടി ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു.

Advertisement