12കാരി മരിച്ചത് എച്ച്‌ വൺ എൻ വൺ ബാധിച്ച്‌; സഹോദരിക്കും രോഗം സ്ഥിരീകരിച്ചു

Advertisement

കോഴിക്കോട്: ഉള്ളിയേരിയിൽ 12 വയസുകാരി മരിച്ചത് എച്ച്‌ വൺ എൻ വൺ ബാധിച്ച്‌. ചികിത്സയിലിരിക്കെയാണ് ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്.

ബെംഗളൂരുവിൽ നിന്നെത്തിയതിന് പിന്നാലെ കുട്ടിയിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ വൺ എൻ വൺ ആണെന്ന് സ്ഥിരീകരിച്ചത്.
അതേ സമയം പെൺകുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.