സംസ്ഥാനത്ത് ഇന്ന് 1278 കൊവിഡ് കേസുകൾ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിനവും ആയിരത്തിലേറെ കൊവിഡ് കേസുകൾ. 1,278 കേസുകളും ഒരു കൊവിഡ് മരണങ്ങളുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്നലത്തെ അപേക്ഷിച്ച്‌ കേസിൽ നേരിയ കുറവുണ്ട്. ഇന്നലെ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

എറണാകുളത്താണ് ഏറ്റവുമധികം (407) കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെയും ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലായിരുന്നു, 463 പേർ. നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സർക്കാർ വീണ്ടും കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. മെയ് 31ന് 1,161 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗബാധ.