തിരുവല്ല നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറും ബാരിക്കേഡും തകര്‍ത്ത് ഇടിച്ചുകയറി, സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

Advertisement

തിരുവല്ല. നഗരത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് ഡിവൈഡറും ബാരിക്കേഡും തകര്‍ത്ത് ഇടിച്ചുകയറി, സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. രാവിലെ എട്ടിന് ആണ് അപകടം. സാല്‍വേഷന്‍ ആര്‍മി പള്ളിക്ക് മുന്‍ വശം ആണ് അപകടം. ഡിവൈഡറും ബാരിക്കേഡും തകര്‍ത്ത ബസ് ദീപാ ടവറിന്റെ മതില്‍ തകര്‍ത്താണ് നിന്നത്.

കോട്ടയം തിരുവല്ല റൂട്ടിലോടുന്ന കളത്തില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസില്‍ യാത്രക്കാരുണ്ടെങ്കിലും ആര്‍ക്കും പരുക്കില്ല. സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയാണ് ബസ് ഡിവൈഡര്‍ തകര്‍ത്തത്.

സെക്യൂരിറ്റി ബീനക്കാരനാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. വാഹനത്തിനടിയില്‍ നിന്നാണ് ആളെ പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയത്.