ഗോത്രഗായകനായൊരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമ ” ചെക്കൻ ” ജൂൺ 10-ന് തീയേറ്ററുകളിലെത്തുന്നു. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്.
കൂടാതെ ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ , നഞ്ചിയമ്മ, അലി അരങ്ങാടത്ത് , അമ്പിളി , സലാം കല്പറ്റ , മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു. അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബാനർ – വൺ ടു വൺ മീഡിയ, നിർമ്മാണം – മൻസൂർ അലി, കഥ, തിരക്കഥ, സംവിധാനം – ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം – സുരേഷ് റെഡ് വൺ , എഡിറ്റിംഗ് – ജർഷാജ്, സംഗീതം – മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , ഗാനരചന – മണികണ്ഠൻ, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം – സിബു സുകുമാരൻ ,
ചമയം – ഹസ്സൻ വണ്ടൂർ , കല-ഉണ്ണി നിറം, കോസ്റ്റ്യും – സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ , പ്രൊഡക്ഷൻ മാനേജർ – റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ – മൊയ്ദു കെ വി , സ്റ്റിൽസ് – അപ്പു, ഡിസൈൻസ് – മനു ഡാവിഞ്ചി, പി ആർ ഓ – അജയ് തുണ്ടത്തിൽ.