പത്തനംതിട്ടയിൽ വയോധികയെ പീഡിപ്പിച്ചു; കൊച്ചുമകളുടെ ഭർത്താവ് അറസ്റ്റിൽ

Advertisement

കോന്നി: പത്തനംതിട്ട കോന്നിയിൽ എൺപത്തിയഞ്ചുകാരിയെ കൊച്ചുമകളുടെ ഭർത്താവ് പീഡിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അങ്കണവാടി ഹെൽപ്പറോട് വയോധിക പരാതി പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

അംഗനവാടി ഹെൽപ്പറാണ് പൊലീസിൽ വിവരം അറിയിച്ചത്. പീഡന വിവരം വീട്ടുകാർക്കും അറിയാമായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചുവെന്നും വയോധികയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ അൻപത്തിയാറ് വയസ്സുള്ള പ്രതി ശിവദാസനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.