കായംകുളത്തും കൊട്ടാരക്കരയിലും സ്‌കൂളുകളിൽ ഭക്ഷ്യ വിഷബാധ;അന്വേഷണമാരംഭിച്ചു

Advertisement

കൊല്ലം: കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികൾ ആശുപത്രിയിൽ. കായംകുളത്ത് ടൗൺ യുപി സ്‌കൂളിലെ 12 കുട്ടികളെയും കൊട്ടാരക്കര കല്ലുവാതുക്കലിൽ അങ്കണവാടിയിലെ നാല് കുട്ടികളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കായംകുളത്തെ സ്‌കൂളിൽ വെള്ളിയാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഒരു കുട്ടിയെ ഛർദിയും വയറിളക്കവും ബാധിച്ച്‌ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്‌കൂളിലെ മറ്റുചില കുട്ടികളും സമാന ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

കൊട്ടാരക്കര കല്ലുവാതുക്കലിൽ അങ്കണവാടിയിൽനിന്ന് ഭക്ഷണം കഴിച്ച നാലുകുട്ടികളാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ അങ്കണവാടിയിൽനിന്ന് വീട്ടിലെത്തിയ കുട്ടികളെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ അങ്കണവാടിയിൽനിന്ന് പുഴുവരിച്ചനിലയിലുള്ള അരി കണ്ടെത്തി. സംഭവത്തിൽ പരാതി ഉയർന്നതോടെ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും അങ്കണവാടിയിലെത്തി പരിശോധന നടത്തി.നിലവിൽ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.