മാവേലിക്കരയിൽ‌ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു

Advertisement

മാവേലിക്കര: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. കന്യാകുമാരി എക്സ്പ്രസിന് മുകളിലാണ് വൈദ്യതി ലൈൻ പൊട്ടിവീണത്.

രാവിലെ ഏഴു മണിയോട് കൂടി മാവേലിക്കരക്കും ചെങ്ങന്നൂരിനും ഇടയിലാണ് സംഭവം നടന്നത്.

വഞ്ചിനാട് എക്സ്പ്രസ്, ചെന്നൈ മെയിൽ തുടങ്ങിയവയെല്ലാം പിന്നിലുണ്ട്. രണ്ട് മണിക്കൂറിനു ശേഷമാണ് ട്രാക്കിലെ പ്രശ്നം പരിഹരിച്ചത്.