മോഡല്‍ പോളിടെക്‌നിക് കോളേജിൽ ലക്ചറർ നിയമനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിൽ ഇംഗ്ലീഷ് (എൽ.സി സംവരണം) ഫിസിക്‌സ് (ഈഴവ) ഇലക്‌ട്രോണിക്‌സ് (എൽ.സി, വിശ്വകർമ്മ) കമ്പ്യൂട്ടര്‍ (എൽ.സി ) ഇലക്ട്രിക്കല്‍ (പട്ടിക ജാതി ) ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ (കുടുംബി, വാണിക വൈശ്യ, വീരശൈവ, ഹിന്ദു ചെട്ടി) ട്രേഡ്‌സ്മാന്‍ ഇന്‍ മെക്കാനിക്കല്‍ (ഈഴവ) എന്നീ വിഷയങ്ങളിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുളളവർ ജൂണ്‍ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പങ്കെടുക്കണം. ഫോണ്‍: 9447488348.
ഒമാൻ സ്‌കൂളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സുൽത്താനേറ്റ് ഓഫ് ഓമാനിലെ പ്രമുഖ സ്‌കൂളിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രിൻസിപ്പൽ (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡും ആണ് യോഗ്യത. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ വൈസ് പ്രിൻസിപ്പളായി 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പരമാവധി പ്രായം 48 വയസ്.
പ്രൈമറി ഇൻ-ചാർജ് (സ്ത്രീകൾ മാത്രം) തസ്തികയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലേതെങ്കിലുമുള്ള ബിരുദവും ബി.എഡ് അഥവാ മോണ്ടിസ്സോറി സർട്ടിഫിക്കറ്റും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഇൻ-ചാർജ് ആയി 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 45 വയസ്.
ഫിസിക്‌സ് ടീച്ചർ തസ്തികയിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദവും ബി.എഡും, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സ്‌കൂളുകളിൽ ഹയർസെക്കൻഡറി ക്ലാസുകളിൽ 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻട്രൻസ് കോച്ചിങ്ങിലുള്ള പരിചയം അഭികാമ്യം. പരമാവധി പ്രായം 40 വയസ്.
എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലുള്ള ആശയവിനിമയപാടവം, കമ്പ്യൂട്ടർ പ്രാവീണ്യം, ടീം ലീഡർഷിപ്പ് എന്നിവ നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസ സൗകര്യം, യാത്രാ സൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദമായ ബയോഡേറ്റ jobs @odepc.in ൽ ജൂൺ 10ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. odepc.kerala.gov.in, 0471-2329441/42/43/45.
പ്ലേസ്‌മെന്റ് ഓഫീസർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ കേന്ദ്രാവിഷ്‌കൃത നൈപുണ്യ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റ് ഓഫീസറിനെ നിയമിക്കുന്നതിന് ജൂൺ ഏഴിന് അഭിമുഖം നടത്തും. ബി.ഇ/ബി.ടെക് (എം.ബി.എ യോടെ), ഇംഗ്ലീഷിലെ പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്ലേസ്‌മെന്റ്/എച്ച്.ആർ എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം. അസൽ രേഖകളുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 0470 2622391.
ഇ ഇ ജി ടെക്‌നിഷ്യൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്‌നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
അപേക്ഷകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ/ഇ മെയിൽ വഴിയോ നേരിട്ടോ ജൂൺ 7 നു വൈകിട്ട് മൂന്നു മണിക്ക് മുൻപ് ലഭിക്കണം. തസ്തികയുടെ പേര്, അപേക്ഷിക്കുന്നയാളുടെ വിലാസം, ഇ – മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. യോഗ്യരായ അപേക്ഷകരിൽ നിന്ന് അഭിമുഖം വഴിയാണ് നിയമനം നടത്തുക. പ്രതിമാസ ശമ്പളം 35,000 രൂപ.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക്, സംസ്‌കൃതം വിഭാഗങ്ങളിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കുസാറ്റ് ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും http://www.faculty.cusat.ac.in, http://www.recruit.cusat.ac.in സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റ, ഫീസ് അടച്ച രേഖ എിവ സഹിതം ‘രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022’ എന്ന വിലാസത്തില്‍ 2022 ജൂലൈ 7 നുളളില്‍ ലഭിക്കണം. ഫോണ്‍: 0484 2862735, 8921499157.
ആർ.സി.സിയിൽ കൺസൾട്ടന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടന്റ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18. വിശദവിവരങ്ങൾക്ക്: www. rcctvm.gov.in
കുസാറ്റ്: ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് വകുപ്പില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 24740/- രൂപ. യോഗ്യത, ഓണ്‍ലൈന്‍ അപേക്ഷ ഫോാം തുടങ്ങിയവ recruit.cusat.ac.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്. സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി തുടങ്ങിയവയുടെ ബന്ധപ്പെട്ട രേഖകള്‍ ജൂണ്‍ 30 നകം രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി- 22 എന്ന വിലാസത്തില്‍ അയക്കണം.
ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ ലബോറട്ടറി ടെക്‌നിഷ്യനെ നിയമിക്കുന്നു. മൈക്രോബയോളജിയിൽ എം.എസ്‌സി എംഎൽ.ടിയാണ് യോഗ്യത. ആറ് മാസത്തെ പ്രവൃത്തിപരിചയവുമുണ്ടാവണം. ഇവരുടെ അഭാവത്തിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി എം.എൽ.ടിയുള്ളവരേയും പരിഗണിക്കും. അപേക്ഷകൾ ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ 13നകം ലഭിക്കണം.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിൽ ഇന്റർവ്യൂ നടത്തും. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. എക്‌സ്പീരിയൻസ് ഇൻ ഹാൻഡ്‌ലിംഗ് അനാലിറ്റിക്കൽ ഇൻസ്ട്രുമെൻസിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. ഉദ്യോഗാർഥികൾ 14ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം
ഗസ്റ്റ് അധ്യാപക അഭിമുഖം
ആറ്റിങ്ങൾ സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ 2022-23 അധ്യായന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ 10:30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജില്‍ മൈക്രോബോളജി വിഭാഗത്തിലെ എസ്.ആര്‍.എല്ലില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടൂ, ഡി.എം.എല്‍.റ്റി. പ്രായം 25 നും 40നും മധ്യേ. യോഗ്യരായവര്‍ ജൂൺ എട്ടിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം
പ്രോജക്ട് കോഓർഡിനേറ്റർ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയിൽ (കൈല) പ്രോജക്ട് കോഓർഡിനേറ്റർമാരുടെ രണ്ട് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാറിലാണ് നിയമനം. വിശദമായ നോട്ടിഫിക്കേഷൻ www. kyla.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 7 വൈകിട്ട് 5 മണിവരെ careerkyla @gmail.com ൽ റെസ്യുമേ/ ബയോ-ഡാറ്റ സമർപ്പിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അഭിമുഖത്തിനായുള്ള കാൾ ലെറ്റർ ഇ-മെയിലിൽ നൽകും.
ഗസ്റ്റ് അധ്യാപക നിയമനം
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിൽ അതിഥി അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായവർക്കായി ജൂൺ 10 ന് രാവിലെ 11 ന് കോളേജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖത്തിനു ഹാജരാക്കണം.
കഴക്കൂട്ടം സൈനിക സ്‌കൂളിൽ അധ്യാപക ഒഴിവ്
കഴക്കൂട്ടം സൈനിക് സ്‌കൂളിൽ സ്ഥിരം തസ്തികയിൽ ഒരു ടിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും (എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം ചെയ്തത്), കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസിലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും www.sainikschooltvm.nic.in ൽ ലഭ്യമാണ്.