തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ നിന്നാണ് അഴുകിയ നിലയിലുള്ള പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിർവശത്തായിരുന്നു സ്വകാര്യ മത്സ്യലേല ചന്ത പ്രവർത്തിച്ചിരുന്നത്. ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. മൊത്തവ്യാപാര മാർക്കറ്റായ എം ജെ ഫിഷ് മാർക്കറ്റിലാണ് സംഭവം.