പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ബ്ലെയ്ഡ് കഷണം കൊണ്ട് സ്വയം കഴുത്ത് മുറിച്ചു

Advertisement

തിരുവനന്തപുരം: കൊലക്കേസ് പ്രതി ബ്ലെയ്ഡ് കഷണം കൊണ്ട് സ്വയം കഴുത്ത് മുറിച്ചു ആത്മഹത്യാശ്രമം. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം.

വട്ടപ്പാറയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വട്ടപ്പാറ സ്വദേശി സാജനാണ് ശനിയാഴ്ച വൈകുന്നേരം ആത്മഹത്യക്ക് ശ്രമിച്ചത്.

മാനസിക അസ്വാസ്ഥ്യം പ്രകടപ്പിക്കുന്ന സാജൻ ചികിത്സയിലായിരുന്നു. ശസ്ത്രക്രിക്ക് ശേഷം സാജൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകട നില തരണം ചെയ്തുവെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു.