തെയ്യങ്ങൾ ഉറഞ്ഞാടിയ ഒരു കളിയാട്ടക്കാലം കൂടി അരങ്ങൊഴിഞ്ഞു

Advertisement

കാസര്‍കോഡ്.ഉത്തരമലബാറിൽ തെയ്യങ്ങൾ ഉറഞ്ഞാടിയ ഒരു കളിയാട്ടക്കാലം കൂടി അരങ്ങൊഴിഞ്ഞു. കാസർഗോഡ് നീലേശ്വരം മന്നൻപുറത്ത് കാവിലെ കലശോത്സവത്തോടുകൂടിയാണ് ആറ് മാസം നീണ്ട കളിയാട്ടക്കാലത്തിന് സമാപനമായത്


കോലത്തുനാട്ടിലെ വടക്കെയിളംകൂറിൽ പരദേവതമാർ നാടിനും തറക്കും ഭാഗ്യത്തെച്ചൊല്ലി പരിഞ്ഞുകൊണ്ട് വടക്കേ മലബാറിലെ ഒരു തെയ്യക്കാലം കൂടി അരങ്ങൊഴിഞ്ഞു. കാവുകളിലും ക്ഷേത്രങ്ങളിലും ഉറഞ്ഞാടി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ തെയ്യങ്ങള്‍ അണിയറയിലേക്ക് മടങ്ങി… തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ തുടങ്ങുന്ന കളിയാട്ടക്കാലം നീലേശ്വരം മന്നൻപുറത്ത് കാവിലെ കലശത്തോടെയാണ് സമാപിച്ചത്.



കൊവിഡ് ഭീതിയകന്ന ശേഷമെത്തിയ ഉത്സവകാലത്ത് ഭക്തർ അനുഗ്രഹം തേടി ക്ഷേത്രങ്ങളിലേക്കും കാവുകളിലേക്കും ഒഴുകിയെത്തി.. മഹാമാരി താളം തെറ്റിച്ച തെയ്യംകലാകാരന്മാരുടെ ജീവിതവും ഈ കളിയാട്ടകാലത്ത് ഉയർത്തെഴുന്നേൽപ്പിന്‍റേതായിരുന്നു.

തെയ്യപ്പറമ്പുകളിൽ ഇനി വിശ്രമമാണ്. ഒപ്പം അടുത്ത കളിയാട്ടക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും

Advertisement