സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചു; തിരുവനന്തപുരം ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നടന്ന തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ സൂക്ഷിച്ച സ്വർണം മോഷണം പോയത് കൂടാതെ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചും തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായി.
പൊലീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ലോക്കർ തുറന്ന് തൊണ്ടിമുതലുകൾ മൊത്തം പൊലീസ് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. അങ്ങനെയാണ് മോഷണത്തോടൊപ്പം മുക്കുപണ്ടം വച്ചുള്ള തട്ടിപ്പും നടന്നിരുന്നുവെന്ന് വ്യക്തമായത്. ആകെ 72 പവൻ സ്വർണമാണ് കാണാതായത് മുക്കുപണ്ടം വച്ചുള്ള തട്ടിപ്പിൽ എത്ര സ്വർണം പോയെന്ന കാര്യത്തിൽ അന്തിമ കണക്കായിട്ടില്ല.ആർഡിഒ ലോക്കറിൽ നിന്നും 72 പവൻ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് പൊലീസിൻെറ പരിശോധന റിപ്പോർട്ടും. ഇതോടെ സ്വർണം കാണായത് സംബന്ധിച്ച ദുരൂഹത വർദ്ധിക്കുകയാണ്.