2271 പേർക്ക് കൊവിഡ്, രണ്ട് മരണം: വീണ്ടും കുതിച്ച്‌ കൊവിഡ്

Advertisement

തിരുവനന്തപുരം: വീണ്ടും കൊവിഡ് കുതിക്കുന്നു. രണ്ട് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 2271 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ ഇന്ന് 622 കേസുകളുണ്ടായി. തിരുവനന്തപുരത്ത് 416 പേർക്കും രോഗബാധയുണ്ടായി.
കേരളമടക്കമുള്ള രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഡൽഹി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി.