ബിഎഡ് ഇല്ലാതെ സെറ്റ് എഴുതാൻ അനുവാദമുള്ള വിഷയങ്ങൾ ഇവയാണ്

Advertisement

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ-വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ് (സെറ്റ്) എഴുതി യോഗ്യത നേടേണ്ടതുണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ 50% മാർക്കോടെ മാസ്‌റ്റർ ബിരുദവും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും നേടിയവർക്ക് സെറ്റ് എഴുതാം.

പക്ഷേ ബിഎഡ് ഇല്ലാതെ തന്നെ ചില വിഭാഗക്കാരെ സെറ്റ് എഴുതാൻ അനുവദിക്കും. ഉദാഹരണത്തിന് ആന്ത്രപ്പോളജി, കൊമേഴ്സ്, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ഹോം സയൻസ്, ജേണലിസം, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല. അറബിക്, ഹിന്ദി, ഉറുദു എന്നീ വിഷയങ്ങളിൽ ഡിഎൽഎഡ് / ടിടിസി യോഗ്യതയുള്ളവർക്കും ബിഎഡ് നിർബന്ധമല്ല. ബിഎഡ് കൂടാതെ സെറ്റ് എഴുതാമെങ്കിലും സാധാരണഗതിയിൽ അധ്യാപകനിയമനം ലഭിക്കാൻ ബന്ധപ്പെട്ട ‘സ്പെഷൽ റൂൾസ്’ അനുസരിച്ച്‌ ബിഎഡ് യോഗ്യതയും ഉണ്ടായിരിക്കണം.