കൊച്ചി: നടി അപൂർവ ബോസ് വിവാഹിതയാകുന്നു. ധിമൻ തലപത്രയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യൂനൈറ്റഡ് നേഷൻസ് എൻവിയോൺമെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൽറ്റന്റാണ്.
കൊച്ചി സ്വദേശിയായ അപൂർവ മലർവാടി ആർട്‌സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി. പത്മശ്രീ ഡോക്ടർ സരോജ് കുമാർ, പൈസ പൈസ, പകിട, ഹേയ് ജൂഡ് എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ.
ഇന്റർനാഷനൽ ലോയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയാണ് യുണൈറ്റഡ് നേഷൻസിൽ നടി ജോലിക്കു പ്രവേശിച്ചത്. ജനീവയിലാണ് അപൂർവ ഇപ്പോൾ താമസിക്കുന്നത്.