ലോകസുന്ദരി മത്സരത്തിൽ പങ്കെടുക്കാൻ ഇടുക്കിയിൽ നിന്നുള്ള ഒരു നാലാം ക്ലാസുകാരി അർമേനിയയിലേക്ക്

Advertisement

ഇടുക്കി : നമുക്ക് ഇടുക്കിയിൽ നിന്നുള്ള ഒരു നാലാം ക്ളാസുകാരിയെ പരിചയപ്പെടാം. അർമേനിയയിൽ നടക്കുന്ന ലോകസുന്ദരി മത്സരത്തിൽ ഇത്തവണ ഈ ഇടുക്കിക്കാരിയുമുണ്ട്. ഇടുക്കി ഉടുമ്പൻചോല സ്വദേശിനിയാണ് ആദ്യ. വേൾഡ് ഫിനാലെയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിലാണ് ഇപ്പോൾ ഈ കൊച്ചു മിടുക്കി.

വലിയ സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ആദ്യ ഇപ്പോൾ. ടിവി ഷോകളിൽ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും കണ്ണാടിയ്ക്ക് മുന്നിൽ അനുകരിച്ചാണ് ഈ കൊച്ചു മിടുക്കിയുടെ തുടക്കം. മോഡലിംഗിനോടുള്ള ആദിയോടുള്ള താത്പര്യം കണ്ട മാതാപിതാക്കൾ ഈ കൊച്ചുമിടുക്കിയ്ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിന്നു.

ഇന്ന് ഇടുക്കിയിലെ മലയോരത്ത് നിന്ന് മോഡലിംഗിന്റെ ലോകം കീഴടക്കാൻ തയ്യാറെടുക്കുകയാണ് ഈ നാലാം ക്ലാസുകാരി. “മിസ് വേൾഡ് എന്നത് ഭയങ്കര ക്രേസി ആണ് എനിക്ക്. ഞാൻ പങ്കെടുക്കുന്ന ഓരോ ഷോകളും അതിലേക്കുള്ള ചുവടു വെപ്പാണ്. അതിനായാണ് ഞാൻ പരിശ്രമിക്കുന്നതും” എന്നാണ് ഈ കൊച്ചുമിടുക്കി തന്റെ സ്വപ്നങ്ങളെ കുറിച്ച്‌ പറഞ്ഞത്.

ആർട് കഫെ കമ്പനിയുടെ നേതൃത്വത്തിൽ മലബാർ ഫാഷൻ ഷോയിൽ ഇടുക്കിയിൽ നിന്ന് പങ്കെടുത്ത ഏക മത്സരാർത്ഥിയായിരുന്നു ആദ്യ. ഫാഷൻ റൺവെ ഇന്റർനാഷണലിൽ തൃശൂർ വെച്ച്‌ നടത്തിയ ഒഡിഷനിൽ പിന്നീട് അവസരം ലഭിച്ചു. പിന്നീട് ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ കുട്ടികളോടൊപ്പം ഇന്റർനാഷണൽ ഫിനാലെയിൽ പങ്കെടുത്ത് സെക്കൻഡ് റണ്ണറപ്പ് ആയി. ഇനി അർമേനിയയിൽ നടക്കുന്ന വേൾഡ് ഫിനാലയിലെ കിരീടം ചൂടണം. അതിനുള്ള തയായറെടുപ്പിലാണ് ആദ്യ. മാതാപിതാക്കളായ ജിമിയും ലിജയും ആദ്യയുടെ വിജയം കാണാൻ വേണ്ട പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Advertisement