ന്യൂഡല്‍ഹി: വൈദ്യുതി ബന്ധം നിലച്ച് മൂന്ന് മിനിറ്റിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സേവനദാതാവ് നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്ര ചട്ടം. കേരളത്തില്‍ വൈദ്യുതി സേവന ദാതാവ് കെഎസ് ഇബിയാണ്. അത് കൊണ്ട് തന്നെ കെഎസ്ഇബിക്കുള്ള ഒരു ഷോക്ക് ട്രീറ്റ്‌മെന്റായാണ് പുതിയ ചട്ടത്തെ വിലയിരുത്തുന്നത്.
ഭേദഗതി ചെയ്ത ചട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തടസ്സമില്ലാത്ത വൈദ്യുതി ഉപഭോക്താക്കളുടെ അവകാശമാെന്ന് പുതിയ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി നിയമം നേരത്തെ തന്നെ പാര്‍ലമെന്റ് ഭേദഗതി ചെയ്തിരുന്നു. ഇതിന് അനുബന്ധമായാണ് പുതിയ ഉത്തരവുകള്‍ കൂടി പുറത്തിറക്കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നഷ്ടപരിഹാരം ബില്‍ അടയ്ക്കുന്ന സമയത്താകും ഉപഭോക്താവിന് ലഭിക്കുക. ഏതെങ്കിലും സാഹചര്യത്തില്‍ സേവനദാതാവിന് വൈദ്യുതി ബില്‍ വിച്ഛേദിക്കേണ്ട സാഹചര്യമുണ്ടായാല്‍ അക്കാര്യം റെഗുലേറ്ററി അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ ആയിരിക്കണമെന്നും പുതിയ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.